Kerala
മന്ത്രിയുടെ വാദ്ഗാനം തടിയൂരാന്‍, എല്ലാവരും മുണ്ട്​ മടക്കികുത്തി ഇറങ്ങേണ്ടി വരും: കെ രാജനെതിരെ  എം.എം മണി
Kerala

'മന്ത്രിയുടെ വാദ്ഗാനം തടിയൂരാന്‍, എല്ലാവരും മുണ്ട്​ മടക്കികുത്തി ഇറങ്ങേണ്ടി വരും': കെ രാജനെതിരെ എം.എം മണി

Web Desk
|
10 Dec 2021 5:00 AM GMT

സി.പി.എം രാജാക്കാട്​ ഏരിയ സമ്മേളനത്തിൽ സംസാരിക്കവെ​യായിരുന്നു മണിയുടെ വിമര്‍ശനം.

ഭൂനിയമഭേദഗതിയില്‍ റവന്യൂ മന്ത്രിക്കെതിരെ എം.എല്‍.എ എം.എം മണി. നിയമ ഭേദഗതി നടത്തണമെന്ന ആവശ്യത്തോട് റവന്യൂ മന്ത്രി നല്ല രീതിയിൽ അല്ല പ്രതികരിച്ചതെന്നും ഭേദഗതി നടത്താമെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞ് തടിയൂരാനാണെന്നും മണി പ്രത്യക്ഷമായിത്തന്നെ കെ. രാജന് നേരെ വിമര്‍ശനം ഉന്നയിച്ചു. ആവശ്യം നേടിയെടുക്കണമെങ്കില്‍ എല്ലാവരും മുണ്ട്​ മടക്കികുത്തി ഇറങ്ങുന്നത്​ നന്നായിരിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു. സി.പി.എം രാജാക്കാട്​ ഏരിയ സമ്മേളനത്തിൽ സംസാരിക്കവെ​യായിരുന്നു മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ മണിയുടെ വിമര്‍ശനം.

ഭൂപതിവ്​ നിയമത്തിൽ വാണിജ്യാവശ്യത്തിനുള്ള നിർമാണത്തിന്​ വിലക്കുണ്ട്​. നിലവിൽ കൃഷിയാവശ്യത്തിനും വീടുകൾക്കും മാത്രമാണ്​ അനുമതിയുള്ളത്​. വാണിജ്യാവശ്യത്തിനുള്ള വിലക്കിന്​ ഇളവ്​ നൽകുന്ന തരത്തിൽ നിയമത്തില്‍ ഭേദഗതി വരുത്തണ​മെന്നതാണ്​ ആവശ്യം. 1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന്​ 2019 ഡിസംബർ 17ന്​ സർവകക്ഷിയോഗം നിർദേശിച്ചിരുന്നു. എന്നാൽ, ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടി ഇനിയും നീളാനാണ് സാധ്യത. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ സാധ്യതകൾ വിലയിരുത്തി മാത്രമേ നടപടികൾ സ്വീകരിക്കാനാവു എന്ന് റവന്യു മന്ത്രി കെ. രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Tags :
Similar Posts