കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധിയെന്ന് എം.എം മണി
|ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മുന്നേറ്റത്തെ പരിഹസിച്ച് മുൻമന്ത്രിയും എം.എല്‍.എയുമായ എം.എം മണി. 'കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തെരഞ്ഞെടുപ്പ്) വിധി' എന്നായിരുന്നു എം.എം മണി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
അതേസമയം, മണിയുടെ പഴപോസ്റ്റും ആളുകൾ കുത്തിപ്പൊക്കി കമന്റിടുന്നുണ്ട്. 'പൊന്നാപുരം കോട്ട ഇനി ചെങ്കോട്ടയാകും ഉറപ്പാണ്' തൃക്കാക്കരയെന്ന മണിയുടെ പഴയ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ നിരവധി പേരാണ് കമന്റായി ചേർത്തിട്ടുള്ളത്.
തൃക്കാക്കരയിൽ പരാജയം സമ്മതിക്കുന്നെന്നും സി.പി.എം തുറന്ന് പറഞ്ഞിരുന്നു. ജനവിധി അംഗീകരിക്കണമെന്നും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിത്. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വോട്ടണ്ണെലിന്റെ ആദ്യനിമിഷം മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാതോമസ് മുന്നില്‍ നില്ക്കുന്ന കാഴ്ചായായിരുന്നു തൃക്കാക്കരയില്‍ കാണാനായത്. യു.ഡി.എഫ് പോലും പ്രതീക്ഷിച്ചതിലധികം അധികം ഭൂരിപക്ഷത്തോടെയാണ് ഉമാതോമസ് വിജയത്തിലേക്ക് അടുക്കുന്നത്.