Kerala
ശരിക്ക് പറയാൻ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്? സ്പീക്കർ വരുമോ?-എം.എം മണിയുടെ പരാമർശം തെറ്റാണെന്ന് സഭാധ്യക്ഷൻ, വീഡിയോ പുറത്ത്
Kerala

'ശരിക്ക് പറയാൻ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്? സ്പീക്കർ വരുമോ?'-എം.എം മണിയുടെ പരാമർശം തെറ്റാണെന്ന് സഭാധ്യക്ഷൻ, വീഡിയോ പുറത്ത്

ijas
|
15 July 2022 6:50 AM GMT

പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ സംഭാഷണം സഭാ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് വ്യക്തതയോടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

തിരുവനന്തപുരം: നിയമസഭയിൽ രമയെ അധിക്ഷേപിച്ച എം.എം മണിയുടെ പരാമർശം തെറ്റാണെന്ന് സഭാധ്യക്ഷൻ. ഇന്നലെ സംഭവ സമയത്ത് ചെയറിലുണ്ടായിരുന്ന ഇ.കെ വിജയനാണ് പരാമർശം തെറ്റെന്ന് പറഞ്ഞത്. സഭാ ടിവിയിലൂടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഇക്കാര്യം പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

'ശരിക്ക് പറയാൻ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്? സ്പീക്കർ വരുമോ?',എന്നാണ് ഇ.കെ വിജയൻ ചോദിക്കുന്നത്. ഇതിന് പിന്നാലെ സ്പീക്കര്‍ എം.ബി രാജേഷ് വന്ന് സ്പീക്കറുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയ സംഭാഷണം സഭാ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് വ്യക്തതയോടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു

Similar Posts