Kerala
ഗർഭാശയ ക്യാൻസർ: ആലപ്പുഴ മെഡിക്കൽ കോളേജിൽ 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ വിജയകരം
Kerala

ഗർഭാശയ ക്യാൻസർ: ആലപ്പുഴ മെഡിക്കൽ കോളേജിൽ 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ വിജയകരം

Web Desk
|
1 July 2022 1:27 PM GMT

3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാൽ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിക്ക് വേദനയും കുറവായിരിക്കും

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി ഗർഭാശയ ക്യാൻസർ ബാധിച്ച രോഗിക്ക് 3 ഡി ലാപ്റോസ്‌കോപിക് വഴി ഗർഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗർഭാശയ ക്യാൻസർ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിക്കാണ് അത്യാധുനിക 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗർഭാശയ ക്യാൻസറിന് 3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗർഭാശയ ക്യാൻസർ ബാധിച്ച രോഗികൾക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

3 ഡി ലാപ്റോസ്‌കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാൽ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

Modern 3D laparoscopic surgery for cervical cancer successfully performed at Alappuzha Medical College

Similar Posts