Kerala
സന്നദ്ധ സംഘടനകള്‍ക്ക് താഴിടുമോ കേന്ദ്രം..?  വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് നാട
Kerala

സന്നദ്ധ സംഘടനകള്‍ക്ക് താഴിടുമോ കേന്ദ്രം..? വിദേശ നിക്ഷേപങ്ങള്‍ക്ക് 'ചുവപ്പ് നാട'

Web Desk
|
9 July 2021 5:59 AM GMT

സ്​​ഥാ​പ​ന​ത്തി​ലെ മു​സ്​​ലിം ജീ​വ​ന​ക്കാ​ർ, ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ, ഏ​ത്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യോ​ടാ​ണ്​ ചാ​യ്​​വ്​ തു​ട​ങ്ങി​യ തരത്തിലുള്ള ചോ​ദ്യ​ങ്ങ​ളും ഓ​ഡി​റ്റി​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ഉ​ന്ന​യി​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ ആരോപിക്കുന്നു.

സ​ന്ന​ദ്ധ സം​ഘ​ട​ന​കളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടായാടാനൊരുങ്ങുന്നതായി ആക്ഷേപം. സന്നദ്ധ സംഘടനകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള 'ഓ​ഡി​റ്റ്​ കു​രു​ക്ക്' ആണ് കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആക്ഷേപമാണ് നിലവില്‍ ഉയരുന്നത്. തുടര്‍ച്ചയായി ന​ട​ത്തു​ന്ന ഓ​ഡി​റ്റു​ക​ൾ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ താ​ഴി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന ആ​ശ​ങ്ക ഇതോടെ വ്യാ​പ​ക​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ജ​നു​വ​രി​ക്കു​ശേ​ഷം, ഓ​ഡി​റ്റി​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ 10-14 ദി​വ​സം വ​രെ ത​മ്പ​ടി​ച്ചാ​ണ്​ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

സ്​​ഥാ​പ​ന​ത്തി​ലെ മു​സ്​​ലിം ജീ​വ​ന​ക്കാ​ർ, ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ, ഏ​ത്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യോ​ടാ​ണ്​ ചാ​യ്​​വ്​ തു​ട​ങ്ങി​യ തരത്തിലുള്ള ചോ​ദ്യ​ങ്ങ​ളും ഓ​ഡി​റ്റി​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ഉ​ന്ന​യി​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ ആരോപിക്കുന്നു. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ടം (എ​ഫ്.​സി.​ആ​ർ.​എ) അ​നു​സ​രി​ച്ച്​ രാ​ജ്യ​ത്ത്​ 22,000ത്തോ​ളം സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ​സം​ഭാ​വ​ന വാ​ങ്ങാ​ൻ ലൈ​സ​ൻ​സു​ണ്ട്. ഈ ​ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന ഘ​ട്ട​ത്തി​ൽ ഓ​ഡി​റ്റ്​ ഫ​യ​ലു​ക​ൾ വി​ദേ​ശ സം​ഭാ​വ​ന ത​ട​യാ​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഉ​യ​രു​ന്ന​തെ​ന്ന്​ 'ക്വാ​ർ​ട്​​സ്​' ​പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഓ​ക്​​സ്​​ഫാം ഇ​ന്ത്യ സി.​ഇ.​ഒ അ​മി​താ​ഭ്​ ബെ​ഹ​ർ പ​റ​യു​ന്നു. ഈ ​വ​ർ​ഷം 300 എ​ൻ.​ജി.​ഒ​ക​ൾ​ക്കാ​ണ്​ ഓ​ഡി​റ്റി​ന്​ നോ​ട്ടീ​സ്​ ല​ഭി​ച്ച​ത്. മു​സ്​​ലിം​ക​ൾ, ദ​ലി​ത​ർ, സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന സം​ഘ​ട​ന​ക​ളാ​ണ്​ പ്ര​ത്യേ​ക പ​രി​ശോ​ധ​നാ വ​ല​യ​ത്തി​ൽ​പെ​ടു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

2018-19 വ​ർ​ഷം രാ​ജ്യ​ത്തെ എ​ൻ.​ജി.​ഒ​ക​ൾ 16,300 കോ​ടി​യു​ടെ വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്​ എ​ഫ്.​സി.​ആ​ർ.​എ ച​ട്ട​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി​വ​രു​ത്തി​യ മോ​ദി​സ​ർ​ക്കാ​ർ, വി​ദേ​ശ സം​ഭാ​വ​ന ത​ട​സ്സ​പ്പെ​ടു​ത്താ​നുള്ള ചരട് മു​റു​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. 43 സം​ഘ​ട​ന​ക​ൾ ഈ ​നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ 'ക്വാ​ർ​ട്​​സി'​നോ​ട്​ പ്ര​തി​ക​രി​ക്കാ​ൻ എ​ഫ്.​സി.​ആ​ർ.​എ നി​യ​മം കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​യാ​റാ​യി​ല്ല. കേ​ന്ദ്രം എ​തി​രാ​കു​മോ​യെ​ന്ന ഭ​യ​ത്തി​ൽ സം​ഘ​ട​നാ ജീ​വ​ന​ക്കാ​രും പ്ര​തി​ക​രി​ക്കാ​ൻ ഭ​യ​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ സ്​​ഥാ​പ​ക​നോ​ട്​ ഫീ​ൽ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​സ്​​ലിം ജീ​വ​ന​ക്കാ​​രെ​പ്പ​റ്റി​യാ​ണ്​ പ്ര​ത്യേ​കം ചോ​ദി​ച്ച​ത്. 280 ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യ അ​ബ്​​ദു​ൽ ജ​ബ്ബാ​റി​നെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ച്, അ​യാ​ൾ എ​ത്ര തു​ക കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കാ​ൻ ഓ​ഡി​റ്റ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ശ്​​മീ​ർ സ്വ​ദേ​ശി​യാ​യ വ​നി​ത ജീ​വ​ന​ക്കാ​രി​യെ​പ്പ​റ്റി​യാ​യി​രു​ന്നു അ​ടു​ത്ത ചോ​ദ്യം. എ​ന്ത്​ സ​ന്ദേ​ശ​മാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ചോ​ദി​ച്ച അ​ദ്ദേ​ഹം, മു​സ്​​ലിം​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നെ കു​റ്റ​മാ​യി കാ​ണു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നും ചോ​ദി​ക്കു​ന്നു.

Similar Posts