പ്രധാനമന്ത്രി വയനാട്ടിലേക്ക്; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
|ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്
ഡല്‍ഹി: മുണ്ടക്കൈ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
വന്‍ദുരന്തം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി വയനാട്ടിലെത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാര്‍ എത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കായി ഒൻപതാം ദിനവും തെരച്ചിൽ തുടരുകയാണ്. ചാലിയാറിൽ ഇന്ന് ഒരു മൃതദേഹവും ശരീര ഭാഗവും കണ്ടെത്തി. സൺറൈസ് വാലിയിൽ സൈന്യത്തിന്‍റെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ദുരന്തത്തിൽ ഇതുവരെ 413 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.