![money laundering case,masappadi case,mathew kuzhalnadan,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മാത്യു കുഴല്‍നാടന്‍,മാസപ്പടി കേസ്,കുഴല്‍നാടന് തിരിച്ചടി,ടി.വീണ,വീണാവിജയന്‍,പിണറായി വിജയന്‍ money laundering case,masappadi case,mathew kuzhalnadan,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,മാത്യു കുഴല്‍നാടന്‍,മാസപ്പടി കേസ്,കുഴല്‍നാടന് തിരിച്ചടി,ടി.വീണ,വീണാവിജയന്‍,പിണറായി വിജയന്‍](https://www.mediaoneonline.com/h-upload/2024/05/06/1422362-mathruw.webp)
മാത്യു കുഴൽനാടന് തിരിച്ചടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
![](/images/authorplaceholder.jpg?type=1&v=2)
ആരോപണങ്ങൾക്കൊന്നും കൃത്യമായ തെളിവുകളില്ല എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്
തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജി വിജലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹരജി തള്ളിയത്.
കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും കൃത്യമായ തെളിവുകളില്ല എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അഞ്ച് രേഖകൾ മാത്യു കോടതിയിൽ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യുവിന്റെ വാദം.
കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, കെ.ആർ.ഇ.എം.എൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ തുടങ്ങിയ രേഖകൾ മാത്യു നൽകിരുന്നു. ഈ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി ഹരജി തള്ളിയത്. മാസപ്പടി വിവാദത്തിൽ കേസെടുക്കുക എന്ന ആവശ്യത്തിൽ യുക്തിയില്ലെന്ന് വിജിലൻസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.