മോൻസൺ കേസ്: കോടതി പരിധിവിടുന്നെന്ന് സർക്കാർ
|മോൻസൺ കേസിൽ കോടതിയുടെ ഇടപെടൽ പരിധി വിടുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം കാര്യക്ഷമമാണ് . കോടതി ഇടപെടൽ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട് . ഉന്നത ഇടപെടലുകൾ മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നു സർക്കാരിന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇ ഡിയെ കക്ഷി ചേര്‍ക്കാനുള്ള നിര്‍ദേശം ഹരജിയിലില്ലാത്തതെന്നും സര്‍ക്കാര്‍ പറഞ്ഞു. സി ബി െഎയെ കേസ് ഏല്പിക്കാന് ഇ ഡിക്ക് അമിത ഉത്സാഹമുണ്ട്.
മോൻസൺ കേസിൽ ഹൈക്കോടതിയുടെ ഭാഗത്ത് സർക്കാരിനെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ പരാമർശങ്ങൾ വന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും വിശദീകരണം നൽകണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.
Summary : Monson case: Govt says court exceeding limits