Kerala
monson mavunkal
Kerala

പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം

Web Desk
|
17 Jun 2023 7:09 AM GMT

5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു

കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കുറ്റങ്ങളിൽ പത്തെണ്ണവും കോടതി ശരിവെച്ചിരുന്നു. 5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴയായി ലഭിക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് ലഭിക്കും.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. മോൻസനെതിരെ പോക്സോ ആക്ടും ഐപിസി പ്രകാരമുള്ള വകുപ്പുകളും പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2021ൽ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ മോൺസനെതിരെ അന്വേഷണം പൂർത്തിയാക്കി ഈ വർഷം ജൂൺ 13ന് വിചാരണ പൂർത്തിയാക്കിയിരുന്നു. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

Similar Posts