Kerala

Kerala
മൂവാറ്റുപുഴയിലെ സദാചാര ഗുണ്ടായിസം: ഒരാൾ അറസ്റ്റിൽ

4 Jan 2023 2:20 PM GMT
തിങ്കളാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി വാഹനം അടിച്ചുതകർത്തത്
എറണാകുളം: എറണാകുളം മൂവാറ്റുപുഴയിലെ സദാചാര ഗുണ്ടാ ആക്രമണത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. വാളകം സ്വദേശി സഞ്ജു ജോസ് പുതിയ മഠമാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
തിങ്കളാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി രണ്ട് പേർ അസഭ്യം പറഞ്ഞ് വാഹനം അടിച്ചുതകർത്തത്. മഹാത്മ ഗാന്ധി സർവകലാശാലയിലെ ജീവനക്കാരനായ ഡെനിറ്റും ഭാര്യ റിനിയുമാണ് മൂവാറ്റുപുഴയിൽ വെച്ച് സദാചാര ആക്രമണത്തിന് ഇരയായത് .