കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ കൂടുതൽ ഘടകങ്ങള്‍
|മതേതര വിശാല സഖ്യത്തിന്റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു
കണ്ണൂര്‍:മതേതര വിശാല സഖ്യത്തിന്റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ. കോൺഗ്രസുമായി മുന്നണി ബന്ധം സാധ്യമല്ല. തമിഴ്നാട്, അസം മാതൃകയിൽ പ്രാദേശിക സഖ്യങ്ങളുടെ ഭാഗമാകാം .
സാമ്പത്തിക നയം കോൺഗ്രസ് തിരുത്തണമെന്നും ഉദാരവത്കരണത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഘടകങ്ങൾ ആവശ്യപ്പെട്ടു. മതേതര വിശാല സഖ്യത്തിന്റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. കേരള മാതൃക ദേശീയതലത്തിൽ എറ്റെടുക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടതു പരിപാടികൾ ശക്തിപ്പെടുത്തലാണ് ബി.ജെ.പിയെ നേരിടാൻ ആവശ്യം. ആർ.എസ്. എസിനെ നേരിടുന്നത് രാഷ്ട്രീയം മാത്രമല്ല സാംസ്കാരിക ദൗത്യം കൂടിയാണെന്നും അഭിപ്രായമുയര്‍ന്നു.
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരും കേന്ദ്ര നേതൃത്വവും തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി.