Kerala
mother abandoned the child in pathanamthitta,newborn baby, mother,പത്തനംതിട്ടയിൽ പ്രസവ ശേഷം കുഞ്ഞിനെ മാതാവ് ബക്കറ്റിലുപേക്ഷിച്ചു
Kerala

പത്തനംതിട്ടയിൽ പ്രസവ ശേഷം കുഞ്ഞിനെ മാതാവ് ബക്കറ്റിലുപേക്ഷിച്ചു

Web Desk
|
4 April 2023 10:55 AM GMT

യുവതി തന്നെയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചത്

പത്തനംതിട്ട: ആറന്മുളയിൽ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു. ആറന്മുള കോട്ടഭാഗം സ്വദേശിയായ യുവതിയാണ് നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ചത്. അവശ നിലയിൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി തന്നെയാണ് ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയുടെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം പൊലീസ് കേസെടുത്തു.

സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ആറന്മുള പൊലീസാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്നത്. മാസം തികയാതെയാണ് യുവതി പ്രസവിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു.

ഇന്നലെയാണ് പ്രസവം നടന്നത്. ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച കാര്യം യുവതി പറയുന്നത്. ഡോക്ടർമാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.യുവതി രണ്ടുവർഷത്തിലേറെയായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്.


Similar Posts