Kerala
![അമ്മയും മൂന്നു പെൺകുട്ടികളും കഴിഞ്ഞത് സാരിമറക്കുള്ളിൽ; ഒടുവിൽ ചൈൽഡ് ലൈനിന്റെ ഇടപെടൽ അമ്മയും മൂന്നു പെൺകുട്ടികളും കഴിഞ്ഞത് സാരിമറക്കുള്ളിൽ; ഒടുവിൽ ചൈൽഡ് ലൈനിന്റെ ഇടപെടൽ](https://www.mediaoneonline.com/h-upload/2022/05/06/1293461-untitled-1.webp)
Kerala
അമ്മയും മൂന്നു പെൺകുട്ടികളും കഴിഞ്ഞത് സാരിമറക്കുള്ളിൽ; ഒടുവിൽ ചൈൽഡ് ലൈനിന്റെ ഇടപെടൽ
![](/images/authorplaceholder.jpg?type=1&v=2)
6 May 2022 1:15 PM GMT
കുട്ടികളെ ഏലത്തോട്ടത്തിൽ കിടത്തിയാണ് ഇവർ പണിക്കു പോയിരുന്നത്
ഇടുക്കി: കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ കെട്ടിയ സാരിമറക്കുള്ളിൽ കഴിഞ്ഞ മൂന്നു പെൺകുട്ടികളെയും അമ്മയെയും ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞതോടെ സഹോദരൻറെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സഹോദരനുമായി വഴക്കിട്ടതിനെ തുടർന്ന് അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായി ഏലത്തോട്ടത്തിലേക്ക് ഇവർ മാറുകയായിരുന്നു.
കുട്ടികളെ ഏലത്തോട്ടത്തിൽ കിടത്തിയാണ് ഇവർ പണിക്കു പോയിരുന്നത്. വിവരമറിഞ്ഞയുടൻ ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി കുടംബത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇവർക്ക് നാട്ടുകരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ വീട് വച്ചു നൽകാനും തീരുമാനമായി. കുട്ടികളുടെ പഠനവും താമസവും സൗജന്യമായി ചെയ്തു കൊടുക്കുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു.