Kerala
അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ അമ്മ മരിച്ചു
Kerala

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ അമ്മ മരിച്ചു

Web Desk
|
15 Nov 2023 10:57 AM GMT

യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മകന്റെ മർദനമേറ്റ അമ്മ മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി.


അവശനായ അപ്പുണ്ണിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അനൂപ് യശോദയെ മർദിച്ചത്.


അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മർദിച്ചെന്നാണ് നാട്ടുകാരുടെ മൊഴി.പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



Similar Posts