'വിഷൻ 2026'ന്റെ ഡയറക്ടറായി എം.സാജിദ് ചുമതലയേറ്റു
|മീഡിയവൺ ടിവിയിൽ ഡെപ്യൂട്ടി സി.ഇ.ഒ സ്ഥാനം വഹിച്ച സാജിദ്, ചാനൽ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ബിസിനസ് ഹെഡായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട്: 'വിഷൻ 2026'ന്റെ ഡയറക്ടറായി എം.സാജിദ് ചുമതലയേറ്റു. ഹ്യൂമന്‍ വെല്‍ഫയര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയായാണ് അദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വിഷൻ 2026ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ടിയുള്ള പ്രധാന സന്നദ്ധ സംഘടനയാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്.
മുമ്പ്, മീഡിയവൺ ടിവിയിൽ ഡെപ്യൂട്ടി സി.ഇ.ഒ സ്ഥാനം വഹിച്ച സാജിദ്, ചാനൽ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ബിസിനസ് ഹെഡായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
നിലവിൽ, അദ്ദേഹം കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനത്തെ നയിക്കുന്നുണ്ട്. സാമൂഹിക, വിദ്യാഭ്യാസ ശാക്തീകരണം ഉള്‍പ്പെടെയുള്ള മേഖലകളിൽ പ്രവര്‍ത്തിക്കുന്ന പ്രമുഖ എൻജിഒകളുടെ ട്രസ്റ്റിയുടെയും മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെയും ഉത്തരവാദിത്തവും സാജിദിനുണ്ട്.
Summary-Mr. M. Sajid has taken the charge as the Director of 'Vision 2026'