Kerala
Kerala
എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു
|12 Dec 2021 3:50 PM GMT
സംസ്കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (82) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
1956ൽ ബാബുരാജിന്റെ ജീവിതപങ്കാളിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിൽ എത്തുന്നത്. മാസ്മരിക സംഗീതം കേട്ടും താലോലിച്ചും കൂടെ ജീവിച്ച് കൊതിതീരുംമുമ്പേ അദ്ദേഹം വിടപറഞ്ഞു. പ്രിയതമന്റെ ഓർമകളിലായിരുന്നു പിന്നീട് ജീവിതം. സംഗീതത്തിലും പ്രാർഥനയിലും മുഴുകി. ഒമ്പത് മക്കളും ബിച്ചയ്ക്ക് തുണയായി.
മക്കള്‍: സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്, സുല്‍ഫീക്കര്‍, റോസിന , ഫര്‍ഹാദ്, ഷംന. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍