Kerala
പി.വി അഹമ്മദ് സാജു എംഎസ്എഫ് ദേശീയ പ്രസിഡന്റ്; യൂത്ത് ലീഗിനും എംഎസ്എഫിനും പുതിയ ദേശീയ നേതൃത്വം
Kerala

പി.വി അഹമ്മദ് സാജു എംഎസ്എഫ് ദേശീയ പ്രസിഡന്റ്; യൂത്ത് ലീഗിനും എംഎസ്എഫിനും പുതിയ ദേശീയ നേതൃത്വം

Web Desk
|
3 Sep 2022 12:13 PM GMT

എംഎസ്എഫ് ദേശീയ പ്രസിഡന്റായിരുന്ന ടി.പി അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാവും. അഡ്വ. ഫൈസൽ ബാബുവാണ് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി

ചെന്നൈ: എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി അഹമ്മദ് സാജുവാണ് പുതിയ ദേശീയ പ്രസിഡന്റ്. നിലവിലെ പ്രസിഡന്റായിരുന്ന ടി.പി അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച് മുഹമ്മദ് അർഷദ് ആണ് എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി. ചെന്നൈയിൽ നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദർ മൊയ്തീനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.



എംഎസ്എഫ് ദേശീയ കമ്മിറ്റി

പ്രസിഡന്റ്: പി.വി അഹ്മദ് സാജു

ജനറൽ സെക്രട്ടറി: എസ്.എച്ച് മുഹമ്മദ് അർഷദ് (ചെന്നൈ )

ട്രഷറർ: അതീബ് ഖാൻ (ഡൽഹി )



യൂത്ത് ലീഗ് ദേശീയ കമ്മറ്റി

പ്രസിഡന്റ്: ആസിഫ് അൻസാരി (ഡൽഹി )

ജനറൽ സെക്രട്ടറി: ഫൈസൽ ബാബു

ഓർഗനൈസിങ് സെക്രട്ടറി: ടി.പി അഷ്‌റഫലി

ട്രഷറർ: അൻസാരി മദാർ (ചെന്നൈ )

വൈസ് പ്രസിഡന്റുമാർ

സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ

ഷിബു മീരാൻ

സജ്ജാദ് ഹുസൈൻ അക്തർ

ഉമർ ഇനാംദർ

സുബൈർ ഖാൻ

അൻവർ സാദത്ത്

ഹസൻ സക്കരിയ

സെക്രട്ടറിമാർ

മുഹമ്മദ് ഇല്യാസ്

അഡ്വ. മുഹമ്മദ് സർഫറാസ്

തൗസീഫ് ഹുസൈൻ

റഹ്മത്തുല്ലാഹ് ശരീഫ്

സാജിദ് നടുവണ്ണൂർ

അസറുദ്ദീൻ ചൗധരി

Similar Posts