Kerala
Kerala
അണപൊട്ടി വിദ്യാർത്ഥിരോഷം; കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് ലോങ് മാർച്ച്
|15 Sep 2022 1:03 PM GMT
കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക രംഗത്തെ നിലാവര തകർച്ച, പരീക്ഷാനടത്തിപ്പിലെ ഗുരുതരമായ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എം.എസ്.എഫ് പ്രതിഷേധം
മലപ്പുറം: വിദ്യാർത്ഥി അവകാശലംഘനങ്ങളോട് സന്ധിയില്ലെന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് കാലിക്കറ്റ് സർവകലാശാലയിലേക്ക് ലോങ് മാർച്ച് സംഘടിപ്പിച്ചു. സർവകലാശാലയുടെ അക്കാദമിക രംഗത്തെ നിലാവര തകർച്ച, പരീക്ഷാനടത്തിപ്പിലെ ഗുരുതരമായ അപാകതകൾ, ഉത്തരക്കടലാസ് കാണാതായ സംഭവം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എം.എസ്.എഫ് പ്രതിഷേധം.
സർവകലാശാലയുടെ അപാകതകൾ ചൂണ്ടിക്കാട്ടി അവകാശപത്രികയുമായായിരുന്നു സമരം. മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു മാർച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ പി. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Summary: MSF organizes long march to Calicut University