Kerala
ആശുപത്രിക്കുള്ളിൽ സംഘർഷമുണ്ടാക്കി എം.എസ്.എഫ്- എസ്.എഫ്‌.ഐ പ്രവർത്തകർ ; പരസ്പരം ആരോപണമുന്നയിച്ച് സംഘടനകൾ
Kerala

ആശുപത്രിക്കുള്ളിൽ സംഘർഷമുണ്ടാക്കി എം.എസ്.എഫ്- എസ്.എഫ്‌.ഐ പ്രവർത്തകർ ; പരസ്പരം ആരോപണമുന്നയിച്ച് സംഘടനകൾ

Web Desk
|
8 Oct 2022 1:00 AM GMT

എസ്.എഫ്‌.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചതായി എം.എസ്.എഫ് പരാതി

തിരൂർ: മലപ്പുറത്ത് എം.എസ്.എഫ് പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചതായി പരാതി. എം.എസ്.എഫ് -എസ്എഫ്‌ഐ സംഘർഷത്തിൽ പരിക്കേറ്റ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരെ സന്ദർശിച്ചവർക്കാണ് മർദനമേറ്റതെന്നാണ് എം.എസ്.എഫിന്റെ ആരോപണം.

തിരൂർ പോളിടെക്‌നിക്ക് കോളേജ് പരിസരത്ത് കൊടി തോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ എസ്എഫ്‌ഐ, യുഡിഎസ്എഫ് സംഘർഷത്തിന്റെ തുടർച്ചയാണ് ആശുപത്രിയിലെത്തിയത്. കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരെ സന്ദർശിക്കാനെത്തിയ എം.എസ്.എഫ് നേതാക്കളെ എസ്എഫ്‌ഐ,ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി .

സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും എം.എസ്.എഫ് ആരോപിച്ചു .

എന്നാൽ എസ്എഫ്‌ഐ പ്രവർത്തകരെ എം.എസ്.എഫ് പ്രവർത്തകർ കോളേജ് പരിസരത്ത് വെച്ച് ആക്രമിച്ചെന്നും, പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആശുപത്രിയിലും പ്രശ്‌നമുണ്ടാക്കിയത് എം.എസ്.എഫ് ആണെന്നുമാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

Similar Posts