Kerala
Kerala
'ഭരണാധികാരിയുടെ ഔദാര്യമല്ല സ്വാതന്ത്ര്യം, അധികാരമെന്നാല്‍ സർവാധിപത്യമായി'; എം.ടി വാസുദേവന്‍ നായര്‍
|11 Jan 2024 9:12 AM GMT
കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമർശം
കോഴിക്കോട്: അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന് എം. ടി വാസുദേവൻ നായർ. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം. ടി വാസുദേവൻ നായർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമർശം.
'ഇ.എം.എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല, കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം'..എം.ടി പറഞ്ഞു.