എം.ടി.എഫ്.ഇ തട്ടിപ്പ്; ഇരകളെ തേടി പുതിയ തട്ടിപ്പുകാർ
|എം ടി എഫ് ഇയില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാമെന്നു വാഗ്ദാനം നൽകിയാണ് പുതിയ തട്ടിപ്പുകാർ രംഗത്തു വരുന്നത്.
കൊച്ചി: എം.ടി.എഫ്.ഇയിലൂടെ തട്ടിപ്പിനിരയായവരെ തേടി വീണ്ടും തട്ടിപ്പു പദ്ധതികള്‍. എം.ടി.എഫ്.ഇ പ്രമോട്ടർമാരുടെ വാട്ട്സ് അപ് ഗ്രൂപ്പില്‍ നിന്നു നിക്ഷേപകരുടെ വിവരം ശേഖരിച്ചാണ് പുതിയ പദ്ദതികളിലേക്ക് ആകർഷിക്കുന്നത്. എം ടി എഫ് ഇയില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാമെന്നു വാഗ്ദാനം നൽകിയാണ് പുതിയ തട്ടിപ്പുകാർ രംഗത്തു വരുന്നത്. മീഡിയവൺ അന്വേഷണം തുടരുന്നു.
എല്‍ ആന്‍ ജി പേഴ്സണല്‍ ഫണ്ട് എന്നാണ് ഒരു പദ്ധതി. 350 രൂപ നിക്ഷേപിച്ചാല്‍ ദിവസം 9.80 പൈസ് കിട്ടും. അതായത് 350 രൂപ നിക്ഷേപിച്ചാല്‍ ഒരു മാസം കൊണ്ട് 294 രൂപ തിരികെ കിട്ടും. എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം തുടങ്ങിയ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. 5700 രൂപ നിക്ഷേപിച്ചാല്‍ ദിവസം 792 രൂപ കിട്ടുന്നതാണ് മറ്റൊരു സ്കീം. രണ്ടര മാസം കൊണ്ട് നിക്ഷേപിച്ച പണം തിരികെ കിട്ടും. ക്യഷ് ബാക്ക് എന്ന് പേരിട്ട വാട്ടസ് അപ് ഗ്രൂപ്പില്‍ എല്ലാ ദിവസവും ഓരോരോ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്.
മെറ്റാവേഴ്സ് ഇന്റലിജന്സ് ക്രിപ്റ്റോ ട്രേഡിങ് എന്ന പേരില്‍ എം ടി എഫ് ഇയുമായി സാമ്യമുള്ള പേരിലും പുതിയ സ്കീം ഇറങ്ങിയിട്ടുണ്ട്. അസ്വാഭാവികമായ വരുമാനം വാദ്ഗാനം ചെയ്യുകയും മറ്റുള്ളവരെ കണ്ണിചേർക്കുകയും ചെയ്യുകയെന്ന മണി ചെയിന്‍ രീതി തന്നെയാണ് ഇവയിലിലെല്ലാം ഉപയോഗിക്കുന്നത് എന്ന് ട്രേഡിങ് വിദഗ്ധനായ ജയന്‍ മീഡിയവണിനോട് പറഞ്ഞു.