ലീഗിലെ അസംതൃപ്തരുടെ യോഗത്തില്‍ പങ്കെടുത്ത് മുഈനലി തങ്ങൾ
|ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണം എന്ന പേരിൽ കോഴിക്കോടാണ് പരിപാടി.
മുസ്ലിം ലീഗിലെ അസംതൃപ്തരുടെ യോഗത്തില്‍ പങ്കെടുത്ത് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണം എന്ന പേരിൽ കോഴിക്കോടായിരുന്നു പരിപാടി. ലീഗിൽ നടപടി നേരിട്ട കെ.എസ് ഹംസ, ലത്തീഫ് തുറയൂർ, പി.പി ഷൈജൽ തുടങ്ങിയവർക്കൊപ്പമാണ് മുഈനലി തങ്ങൾ യോഗത്തിൽ പങ്കെടുത്തത്.
കോഴിക്കോട് കെ.പി കേശവമേനോന് ഹാളിലാണ് യോഗം ചേര്‍ന്നത്. ലീഗില്‍ നടപടി നേരിട്ടവരും ലീഗില്‍ അസംതൃപ്തരായി തുടരുന്നവരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങൾ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ മാധ്യമങ്ങളെ ഹാളില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടിയാലോചനങ്ങളുണ്ടെന്ന് പറഞ്ഞ് പിന്നീട് മാധ്യമങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഏകദേശം അന്‍പതോളം പേര് യോഗത്തിനെത്തി.
മുഈനലി തങ്ങൾ നേരത്തെ ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിതതരുടെ യോഗമല്ല ഇന്ന് നടക്കുന്നത് എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം ലീഗിലെ അസംതൃപ്തര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോമായി ഇത് മാറിയേക്കും.