മുഈനലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
|മുഈനലി തങ്ങളുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുമെന്ന് റാഫി പറഞ്ഞു.
കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രിയാണ് റാഫി ചോദ്യംചെയ്യലിന് ഹാജരായത്. മുഈനലി തങ്ങളുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുമെന്ന് റാഫി പറഞ്ഞു.
മുഈനലി തങ്ങൾ വീൽചെയറിലാക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ റാഫി പുതിയകടവിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് റാഫിയെ അറസ്റ്റ് ചെയ്തത്.
മുഈനലി തങ്ങൾക്ക് പിന്തുണയുമായി ഞായറാഴ്ച വൈകിട്ട് മലപ്പുറം നഗരത്തിൽ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി. മുഈനലി തങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാനാണ് സമസ്തയിൽ ഒരുവിഭാഗത്തിന്റെ തീരുമാനം. മുഈനലി തങ്ങളുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടെങ്കിലും മുസ്‌ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം മുഈനലി തങ്ങൾക്ക് പിന്തുണയുമായി എത്തിയിരുന്നു.