Kerala
Harassment Complaint: The actress has started recording a confidential statement stating that she stands by the complaint, latest news malayalam പീഡന പരാതി: പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടി, രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി

മുകേഷ്

Kerala

'രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല; നടി ബ്ലാക്ക് മെയില്‍ ചെയ്തു': മുകേഷ്

Web Desk
|
27 Aug 2024 10:37 AM GMT

ആരോപണമുന്നയിച്ച നടിക്കെതിരെ മുകേഷിന്‍റെ പ്രതികരണം

കൊച്ചി: താൻ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന് നടനും എംഎൽഎയുമായ മുകേഷ്. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേ ഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും എങ്കിൽ മാത്രമെ, പൊതുസമൂഹം ചർച്ച ചെയ്തു വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുളളുവെന്നും മുകേഷ് അറിയിച്ചു. ആരോപണമുന്നയിച്ച നടിക്കെതിരെ വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് മുകേഷിന്‍റെ പ്രതികരണം.

നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന തനിക്ക് കലാരംഗത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാൻ മറ്റാരേക്കാളും നന്നായി സാധിക്കും. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018-ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും മുകേഷ്.

'2009ൽ സിനിമയിൽ അവസരം തേടുന്ന യാൾ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ തന്നെ ഫോണിൽ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ സ്വന്തം പേര് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്നവർ പറഞ്ഞപ്പോൾ സാധാരണ പറയാറുളളതുപോലെ ശ്രമിക്കാം എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് അവർ സന്ദേശ മയക്കുകയുണ്ടായി. ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ, അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെക്കാലത്തേക്ക് അവരെപ്പറ്റിയുളള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. അവർ വലിയൊരു സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷം എങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് സന്ദേശമയച്ചു. ഞാൻ പണം നല്കാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക് മെയ്ൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്കയച്ച സന്ദേശങ്ങൾ സംബന്ധിച്ച തെളിവുകളുടെ പിൻബലത്തിലാണ് ഞാനിക്കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനില്ക്കുന്ന ഒരാളല്ല ഞാൻ. എന്നാൽ ബ്ലാക് മെയിലിംഗ് തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുളളവരുടെ ജീവിതം തകർക്കാൻ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുകേഷ് അറിയിച്ചു.

Similar Posts