Kerala
മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു
Kerala

മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു

Web Desk
|
6 Dec 2021 12:50 AM GMT

141.85 അടിയാണ് ഇപ്പോൾ ജലനിരപ്പ് നീരൊഴുക്ക് ഇനിയും ശക്തമായാൽ വീണ്ടും ഷട്ടറുകൾ തുറക്കും.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്.

പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 141.85 അടിയാണ് ഇപ്പോൾ ജലനിരപ്പ് നീരൊഴുക്ക് ഇനിയും ശക്തമായാൽ വീണ്ടും ഷട്ടറുകൾ തുറക്കും.

അതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുറ്റപ്പെടുത്തി.

Related Tags :
Similar Posts