മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഡാം തുറന്നേക്കും
|ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ 2398.72 അടിയിലാണ് ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്ന റൂൾകർവ്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.
400 ഘനയടി വെള്ളമാണ് ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വർധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം.
ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ 2398.72 അടിയിലാണ് ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇരുഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Summary: The water level in Mullaperiyar dam has reached 140 feet. It is reported that the dam will be opened in case of rising water level. The maximum storage rule curve in the dam is 141 feet. The Idukki Collector said that those living on the banks of the Periyar should be extremely careful.