Kerala
മുല്ലപ്പെരിയാർ മരംമുറി; വിവരം സംസ്ഥാന സർക്കാർ നേരത്തെയറിഞ്ഞു
Kerala

മുല്ലപ്പെരിയാർ മരംമുറി; വിവരം സംസ്ഥാന സർക്കാർ നേരത്തെയറിഞ്ഞു

Web Desk
|
9 Nov 2021 9:12 AM GMT

കേരളവും തമിഴ്‌നാടും നടത്തിയ സംയുക്ത പരിശോധനയിൽ മരംമുറിക്കണമെന്ന് കണ്ടെത്തിയതിന്റെ തെളിവ് പുറത്ത്

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കുന്നത് സംസ്ഥാന സർക്കാർ നേരത്തെയറിഞ്ഞു. ജൂൺ 11 ന് കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവുകൾ പുറത്ത്. ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കണമെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർ നടപടിക്കായി സംസ്ഥാന വനം വകുപ്പിൽ നിന്ന് അനുമതി നേടാൻ ഓൺലൈൻ അപേക്ഷ നൽകിയിരുന്നു. ഇങ്ങനെ കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്. എന്നാൽ മരംമുറിക്കുന്നത് അറിഞ്ഞില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നീട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടപടി അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവം വിവാദമായതോടെ നിലവിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. ഉത്തരവ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എം.കെ സ്റ്റാലിൻ നന്ദിയറിയിച്ച് കത്തെഴുതിയപ്പോഴാണ് കാര്യം അറിഞ്ഞതെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ മേൽനോട്ട സമിതി അധ്യക്ഷൻ എഴുതിയ കത്ത് പുറത്തുവന്നതോടെ ഇത് പൊളിഞ്ഞിരിക്കുകയാണ്. അധ്യക്ഷൻ കത്തെഴുതിയോടെയാണ് ടി.കെ ജോസ് തുടർനടപടി സ്വീകരിച്ച് മരം മുറിക്കുന്നതിലേക്ക് എത്തിയത്. ഈ ഉത്തരവ് ഇറങ്ങിയതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തെ കോടതിയിൽ ചോദ്യചെയ്യപ്പെടാൻ ഇടയാക്കും.

അതിനിടെ, ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് കേന്ദ്രജലവിഭവ വകുപ്പ് ജോയിൻറ് സെക്രട്ടറിയും കത്തെഴുതിയിട്ടുണ്ട്. ഡാമിലേക്കുള്ള റോഡ് നവീകരിക്കണമെന്നും തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കത്തെഴുതുന്നതെന്നും കത്തിലുണ്ട്.

Similar Posts