'കൂടെയുണ്ട്': ആർ.എൽ.വി രാമകൃഷ്ണന് പിന്തുണയുമായി മുനവ്വറലി തങ്ങൾ
|കൂടെയുണ്ട് എന്നാണ് ആർ.എൽ.വി രാമകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്
മലപ്പുറം: ആർ.എൽ.വി രാമകൃഷ്ണന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവ്വറലി തങ്ങൾ പിന്തുണ അറിയിച്ചത്. കൂടെയുണ്ട് എന്നാണ് തങ്ങൾ ആർ.എൽ.വി രാമകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.
കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല. സൗന്ദര്യമുള്ള പുരുഷന്മാര്ക്കെ മോഹിനിയാട്ടം ഭംഗിയായി ചെയ്യാനാകൂവെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം ആർ.എൽ.വി രാമകൃഷ്ണനെ പിന്തുണച്ച് സാമൂഹിക - രാഷ്ട്രീയ രംഗത്തെ നിരവധി പേർ രംഗത്തെത്തി. 'മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ് രാമകൃഷ്ണനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമ നിലപാട് തിരുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ആര്.എല്‍.വി കോളജ് അധികൃതർ വ്യക്തമാക്കി.
വിവിധ വിദ്യാർഥി യുവജന സംഘടനകളും രാമകൃഷ്ണന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. അതേസമയം അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ വീണ്ടും രംഗത്ത് എത്തി. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കുന്നു.