Kerala
Mundakai Tragedy; Punchirimattom is no longer habitable; Most of the places in Chooralmala are habitable
Kerala

മുണ്ടക്കൈ ദുരന്തം; പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ല; ചൂരൽമലയിലെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യം

Web Desk
|
15 Aug 2024 12:53 PM GMT

വിദ​ഗ്ധസംഘം 10 ​ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും

വയനാട്: ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം ഇനി വാസയോഗ്യമല്ലെന്ന് പരിശോധന നടത്തിയ വിദഗ്ധ സംഘം. ചൂരൽമല ഭാഗത്തെ ഭൂരിഭാഗം സ്ഥലങ്ങളും താമസയോഗ്യമാണ്. വലിയ പാറക്കല്ലുകൾ പുഴയിലേക്കെത്തിയത് പ്രഭവകേന്ദ്രത്തിൽ നിന്ന് തന്നെയെന്ന് വിദഗ്ധ സംഘം. ഉരുൾപൊട്ടൽ എങ്ങനെയുണ്ടായി എന്നതടക്കമുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഭൗമശാസ്ത്രഞ്ജൻ ജോൺ മത്തായി പറഞ്ഞു.

​ദുരന്തമുണ്ടായ സ്ഥലത്ത് ആ ദിവസങ്ങളിൽ 570 മില്ലി മഴ പെയ്തു. മഴയുടെ അളവ് കൂടിയതാണ് ഉരുൾപൊട്ടാനുള്ള പ്രധാന കാരണം. ശക്തമായി പെയ്ത മഴ മലമുകളിൽ സമ്മർദം ചെലുത്തിയതാണ് മലയിടിഞ്ഞ് താഴെയെത്താനുള്ള കാരണം.

വിദ​ഗ്ധസംഘം 10 ​ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും. പഠനറിപ്പോർട്ട് സർക്കാരിന് കൈമാറിയതിനു ശേഷം താൻ വീണ്ടും പ്രദേശത്ത് വീണ്ടും പഠനം നടത്തുമെന്നും ജോൺ മത്തായി പറഞ്ഞു.

Similar Posts