Kerala
Kerala
തിരച്ചിൽ എട്ടാം ദിവസം; സൂചിപ്പാറയില്‍ പരിശോധന
|6 Aug 2024 12:47 AM GMT
സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ് സോണുകളായാണ് തിരച്ചിൽ നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും. ചെങ്കുത്തായ പാറയടക്കമുള്ള ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ സന്നദ്ധ പ്രവർത്തകരുണ്ടാവില്ല.
കല്പറ്റയിൽ നിന്ന് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സൺറൈസ് വാലി മേഖലയിൽ എത്തും. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ഇവിടെ മൃതദേഹങ്ങൾ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.
അതേസമയം ദുരന്തത്തിൽ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. തിരിച്ചറിയാത്ത 43 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഇതുവരെ പൊതുശ്മശാനത്തിൽ സർവമത പ്രാർത്ഥനയോടെ സംസ്കരിച്ചു.