''വെള്ളക്കെട്ട് പരിഹരിക്കേണ്ടത് മുനിസിപ്പാലിറ്റി' ; മന്ത്രി പി രാജീവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
|ഓപ്പറേഷൻ വാഹിനി നാളെ മുതൽ ആരംഭിക്കുമെന്നും മന്ത്രി
എറണാകുളം: കനത്ത മഴയിൽ വെള്ളത്തിനടിയിലായ പ്രദേശങ്ങൾ സന്ദർശിക്കവേ മന്ത്രി പി രാജീവിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വെള്ളക്കെട്ട് പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം മുനിസിപ്പാലിറ്റിക്കാണെന്ന മന്ത്രിയുടെ വാദമാണ് നാട്ടുക്കാരെ പ്രകോപിപിച്ചത്.
വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തല ചർച്ചയ്ക്കു വേണ്ടിയാണ് മന്ത്രി സ്ഥലത്തെത്തിയത്. പി രാജീവിന്റെ ഓഫീസിനു തൊട്ടടുത്താണ് വെള്ളം നിറഞ്ഞ മൂലേപാടം. എന്നിട്ടും ഈക്കാര്യത്തിൽ നടപടി എടുക്കാത്തത് നാട്ടുകാർക്കിടയിൽ കഴിഞ്ഞ ദിവസം തന്നെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽ കുരുങ്ങി ' ഓപ്പറേഷൻ വാഹിനി ' കാലതാമസം നേരിടുന്നതാണ് പ്രധാന പ്രശ്‌നമാകുന്നതെന്നും മഴക്കാലപൂർവ ശുചീകരണ യോഗം നടന്നിരുന്നെന്നും മന്ത്രി വിശദീകരിച്ചു. കളമശേരിയിൽ അസാധാരണ മഴയാണ് ഉണ്ടായതെന്നും ഇടപ്പള്ളി തോട് വൃത്തിയാക്കുന്നതിന് ആദ്യ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.