Kerala
![Muralidharan- K Sudhakaran Muralidharan- K Sudhakaran](https://www.mediaoneonline.com/h-upload/2024/06/06/1428264-muraleedaran.webp)
Kerala
മുരളീധരനുള്ള പദവി പാർട്ടി തീരുമാനിക്കും: കെ സുധാകരൻ
![](/images/authorplaceholder.jpg?type=1&v=2)
6 Jun 2024 1:53 PM GMT
കെ മുരളീധരനുമായി ചർച്ച നടത്തി സുധാകരൻ
കോഴിക്കോട്: കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടില്ല. മുരളീധരൻ ഉന്നയിച്ച വിഷയങ്ങളിൽ വിശദ ചർച്ച ഉണ്ടാകും. തൃശൂരിലെ തോൽവിയിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ പാർട്ടി തല അന്വേഷണം നടക്കുമെന്നും മുരളീധരനെ സന്ദർശിച്ച ശേഷം കെ.സുധാകരൻ പറഞ്ഞു.
വൈകുന്നേരം അഞ്ച് മണിയോടെ മുരളീധരന്റെ വീട്ടിലെത്തിയ സുധാകരൻ ഏകദേശം അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തി.
കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഏതു പദവി വഹിക്കാനും മുരളീധരൻ യോഗ്യനാണ്. വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് നൽകാമെന്നും സുധാകരൻ പറഞ്ഞു.