കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; ജ്യോതിഷ് തൂങ്ങി മരിച്ച നിലയിൽ
|മാസങ്ങൾക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റിൽപെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു
കാസർകോട് അണങ്കൂരിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ. ജെ.പി കോളനി സ്വദേശി ജ്യോതിഷിനെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോതിഷിനെ കാണതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്തുള്ള മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റിൽപെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. 2008ല്‍ കാസര്‍കോട് നഗരത്തില്‍ നടന്ന മുഹമ്മദ് സിനാന് വധക്കേസിലും 2011 ജനുവരി ഒമ്പതിന് രാത്രി ബന്ധുവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന റിഷാദിനെ കുത്തിക്കൊന്ന കേസിലും ജ്യോതിഷ് പ്രതിയാണ്.
2014ലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷിനെതിരെ ഗൂഢാലോചനക്കുറ്റവും നിലവിലുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.