Kerala

Kerala
പി.ജയരാജൻ വധശ്രമക്കേസ്; രണ്ടാം പ്രതി കുറ്റക്കാരൻ, അഞ്ചുപേരെകൂടി വെറുതെവിട്ടു

29 Feb 2024 9:18 AM GMT
മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവെച്ചു.
കൊച്ചി: സി.പി.എം നേതാവ് പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി പ്രശാന്ത് മാത്രമാണ് കുറ്റക്കാരനെന്ന് ഹൈക്കോടതി. കേസിൽ അഞ്ചുപേരെ വെറുതെവിട്ടു. മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവെച്ചു. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രശാന്തിനെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി. 1999 ഓഗസ്റ്റ് 25ന് പി.ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഒൻപത് ആർ.എസ്.എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.