![An attempt to kill three people, including his wife, by hitting them on the head with a hammer at Irulam Mathamangalam in Wayanad An attempt to kill three people, including his wife, by hitting them on the head with a hammer at Irulam Mathamangalam in Wayanad](https://www.mediaoneonline.com/h-upload/2024/04/08/1418289-irulam-murder-attempt.webp)
തോട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജിനു
ഭാര്യയെയും ബന്ധുക്കളെയും ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; അക്രമി പിടിയില്‍
![](/images/authorplaceholder.jpg?type=1&v=2)
വയനാട് ഇരുളം മാതമംഗലത്താണു സംഭവം
കൽപറ്റ: വയനാട്ടിൽ ഭാര്യ ഉൾപ്പെടെ മൂന്നുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. ഇരുളം മാതമംഗലത്താണു സംഭവം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്നു സംശയിക്കുന്നയാളെ അബോധാവസ്ഥയിൽ കണ്ടെത്തി.
മാതമംഗലം കുന്നുംപുറത്ത് സുമതി, മകൾ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുമതിയുടെ ഭർത്താവ് കുപ്പാടി സ്വദേശി ജിനുവാണ് അക്രമി എന്നാണു സംശയിക്കുന്നത്. ഇയാളെ സമീപത്തെ തോട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുമതിയും ജിനുവും ഏറെനാളായി അകന്നുകഴിയുകയാണ്. ഇവർ തമ്മിൽ കുടുംബവഴക്കുണ്ടായിരുന്നു. നേരത്തെയും കുടുംബത്തിനുനേരെ ആക്രമണശ്രമമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
Summary: An attempt to kill three people, including his wife, by hitting them on the head with a hammer at Irulam Mathamangalam in Wayanad