Kerala
പാരമ്പര്യ വൈദ്യന്റെ കൊലപാതകം: നാവികസേനയുടെ തെരച്ചിൽ ഇന്നും തുടരും
Kerala

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: നാവികസേനയുടെ തെരച്ചിൽ ഇന്നും തുടരും

Web Desk
|
22 May 2022 1:17 AM GMT

ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല

മലപ്പുറം: പാരമ്പര്യ വൈദ്യൻ Shaba Sheriff കൊല്ലപ്പെട്ട കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ തുടരും. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള മൂന്നു പ്രതികളുമായാണ് തെളിവെടുപ്പ് നടക്കുക.

കൊച്ചിയിൽ നിന്ന് നേവിയുടെ അഞ്ചു മുങ്ങൽ വിദഗ്ധരാണ് കഴിഞ്ഞ ദിവസം ചാലിയാറിലെ തെരച്ചിലിനായെത്തിയത്. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള സീതി ഹാജി പാലത്തിൻറെ മധ്യഭാഗത്തുള്ള തൂണിന് സമീപത്ത് നിന്നാണ് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതെന്നാണ് ഷൈബിൻ അഷ്‌റഫിന്റെ മൊഴി. ഇന്നലെ മുഴുവൻ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. കേസിൽ നിർണ്ണായകമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാവിക സേനയുടെ സഹായത്തോടെ പൊലീസ് പരിശോധന തുടരുന്നത്.

Similar Posts