Kerala
![ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ](https://www.mediaoneonline.com/h-upload/2021/11/15/1258679-rss.webp)
Kerala
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താൽ
![](/images/authorplaceholder.jpg?type=1&v=2)
15 Nov 2021 6:47 AM GMT
ഉച്ചയ്ക്ക് 2 മണി മുതൽ 6മണി വരെയാണ് ഹർത്താൽ.
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബജെപി ഹർത്താൽ. ഉച്ചയ്ക്ക് 2 മണി മുതൽ 6മണി വരെയാണ് ഹർത്താൽ.
ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു.
ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.