പാരമ്പര്യ വൈദ്യന്റെ കൊലപാതകം; രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം
|ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകളാണ് ലഭിച്ചത്, പരിശോധന ഫലം ഉടൻ ലഭ്യമാകും
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ സുപ്രധാന തെളിവായി രക്തക്കറ ലഭിച്ചെന്ന് ഫോറന്‍സിക് സംഘം. ഡി.എന്‍.എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകളാണ് ലഭിച്ചത്. പരിശോധന ഫലം ഉടൻ ലഭ്യമാകുമെന്നും ഫോറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, കേസില്‍ മുഖ്യപ്രതി ഷൈബിന്റെ കൂട്ടാളിയായ റിട്ടയേർഡ് പൊലീസുകാരനിലേക്കും അന്വേഷണം നീങ്ങും. ഷൈബിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത റിട്ടയേർഡ് എസ്.ഐ സുന്ദരനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്. വയനാട് കോളേരി സ്വദേശിയായ ഇയാൾ ഒളിവിലാണ്. സർവീസിലിരിക്കെ തന്നെ ഇദ്ദേഹം ഷൈബിന് വേണ്ടി പ്രവർത്തിച്ചിരുന്നു. സർവീസിൽ നിന്ന് ലീവെടുത്ത് ഷൈബിന്റെ മാനേജരെ പോലെ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.
ഷൈബിൻ അഷ്റഫിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി സ്വദേശി ദീപേഷിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ മീഡിയ വണ്ണിനോട് പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു.
കഴിഞ്ഞ രണ്ട് വർഷം മുൻപ് മാർച്ച് നാലിനാണ് ദീപേഷ് കർണാടകയിലെ കുട്ടയിൽ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഷൈബിൻ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ചിരുന്നു. സംഭവത്തിൽ ഇവർ കേസ് കൊടുത്തിരുന്നെങ്കിലും പോലും പോലീസിലുള്ള ഷൈബിന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കി പോവുകയാണുണ്ടായതെന്ന് ദീപേഷിന്റെ ഭാര്യ