Kerala
Kerala
സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ഇനി പാട്ട് കേട്ട് ജോലി ചെയ്യാം; മ്യൂസിക് സിസ്റ്റം സ്ഥാപിക്കാൻ 13,440 രൂപ അനുവദിച്ചു
|16 July 2023 2:21 PM GMT
മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ഇനി മുതൽ പാട്ട് കേട്ട് ജോലി ചെയ്യാം. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം.
പൊതുഭരണ വകുപ്പിൽ ഓൾ ഇന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എ.ഐ.എസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്. 13,440 രൂപ ഇതിനായി അനുവദിച്ചു. ഈ മാസം 14ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എ.ഐ.എസ് സെക്ഷൻ സ്ഥിതിചെയ്യുന്നത്.