ഏക സിവില്‍കോഡ്: മുസ്‍ലിം കോ-ഓർഡിനേഷന്‍ യോഗം ഇന്ന് കോഴിക്കോട്ട്
|കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും
കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ മുസ്‍ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി ഇന്ന് കോഴിക്കോട്ട് യോഗം ചേരും. മുസ്‍ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചർച്ച ചെയ്യും. ഏക സിവിൽ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനായിരിക്കും ആലോചന. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
രാവിലെ 11ന് കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ മറീന റെസിഡന്‍സിയിലാണ് യോഗം.
Summary: The Muslim Coordination Committee will meet in Kozhikode today to discuss joint action on the issue of Uniform Civil Code