Kerala
എൽഡിഎഫ് സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടികൾക്കെതിരെ മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിലേക്ക്
Kerala

എൽഡിഎഫ് സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടികൾക്കെതിരെ മുസ്‌ലിം സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Web Desk
|
30 Nov 2021 11:29 AM GMT

ഡിസംബർ മൂന്നിന് മുസ്ലിം പള്ളികളിൽ ബോധവത്കരണം സംഘടിപ്പിക്കും. ഏഴിന് പഞ്ചായത്തടിസ്ഥാനത്തിൽ പ്രതിഷേധറാലിയും തിരുവനന്തപുരത്തും കോഴിക്കോട്ടും ബഹുജനസംഘമവും നടത്തുമെന്നും പിഎംഎ സലാം അറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടികൾക്കെതിരെ മുസ്‌ലിം സംഘടനകൾ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. മുസ് ലിം സംഘടന നേതാക്കൻമാരുടെ യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യമറിയിച്ചത്. വഖ്ഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ടത് വഖ്ഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിനെ നിയപരമായും നേരിടുമെന്നും പിഎംഎ സലാം പറഞ്ഞു.

ഡിസംബർ മൂന്നിന് മുസ്ലിം പള്ളികളിൽ ബോധവത്കരണം സംഘടിപ്പിക്കും. ഏഴിന് പഞ്ചായത്തടിസ്ഥാനത്തിൽ പ്രതിഷേധറാലിയും തിരുവനന്തപുരത്തും കോഴിക്കോട്ടും ബഹുജനസംഘമവും നടത്തുമെന്നും പിഎംഎ സലാം അറിയിച്ചു.

സംഘപരിവാറിനെക്കാൾ വലിയ മുസ്ലിം വിരുദ്ധതയാണ് എൽഡിഎഫ് സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ പങ്കെടുത്തതിന്റെ പേരിലുള്ള കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം സർക്കാർ ഇതുവരെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts