Kerala
Muslim leaders visit Geevarghese Coorilos, the former Niranam Orthodox Diocese Metropolitan, on the Christmas day sharing messages of love and care, Muslim leaders visit Geevarghese Coorilos
Kerala

ക്രിസ്‍മസ് ദിനത്തില്‍ സ്നേഹസന്ദേശവുമായി ഫാ. ഗീവർഗീസ് കൂറിലോസിനെ സന്ദര്‍ശിച്ച് മുസ്‍ലിം നേതാക്കള്‍

Web Desk
|
26 Dec 2023 1:40 AM GMT

സ്‌നേഹസന്ദര്‍ശനത്തിന് ഇമ്പമേകി ഫാദർ സേവറിയോസിന്റെ മാപ്പിളപ്പാട്ടുമുണ്ടായിരുന്നു

ആലപ്പുഴ: പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ക്രിസ്മസ് സന്ദേശം പങ്കുവച്ച് മതനേതാക്കളുടെ സംഗമം. യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാര്‍ കൂറിലോസിനെ മുസ്‌ലിം സംഘടനാ നേതാക്കൾ സന്ദർശിച്ച് നടത്തിയ സ്നേഹക്കൈമാറ്റം വേറിട്ട കാഴ്ചയായി മാറി.

ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ ക്രിസ്‍മസ് ദിനത്തിലാണ് ചിന്തകനും എഴുത്തുകാരനുമായ ഡോ. ഗീവർഗീസ് കൂറിലോസിനെ മുസ്‌ലിം നേതാക്കൾ സന്ദര്‍ശിച്ച് ആശംസ കൈമാറിയത്. അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രതിനിധിസഭ അംഗം എച്ച്. ഷഹീർ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന അധ്യക്ഷൻ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, മില്ലി കൗൺസിൽ സംസ്ഥാന അധ്യക്ഷൻ അബ്ദുസ്സലാം മൗലവി, മെസേജ് ഓഫ് ഹ്യൂമാനിറ്റി കൺവീനർ മുഹമ്മദ് റാഫി എന്നിവരാണ് സ്നേഹസന്ദേശവുമായി എത്തിയത്.

നേതാക്കളെ ഫാദർ ഗീവർഗീസ് സ്വീകരിച്ചു. സ്‌നേഹാഘോഷത്തിന് ഇമ്പമേകി ഫാദർ സേവറിയോസിന്റെ മാപ്പിളപ്പാട്ടുമുണ്ടായിരുന്നു. ലോകത്തെ വർത്തമാന സാഹചര്യം കാണാതെ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. പരസ്പര സ്നേഹത്തിന്റെ കൂട്ടുചേരലുകൾ തുടരാനാണ് നേതാക്കളുടെ തീരുമാനം.

Summary: Muslim leaders visit Geevarghese Coorilos, the former Niranam Orthodox Diocese Metropolitan, on the Christmas day sharing messages of love and care

Similar Posts