Kerala
Muslim league is concerned in Group dispute in Malappuram Congress
Kerala

മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം; ലീഗിന് ആശങ്ക

Web Desk
|
5 Nov 2023 1:41 AM GMT

പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ലീഗ് നേതൃത്വം

മലപ്പുറം: മലപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ഉടൻ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ ആശങ്കയുണ്ടെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി ഉൾപെടെയുള്ള ലീഗ് നേതൃത്വം കെ.പി.സി.സി പ്രസിഡന്റിനോടും, പ്രതിപക്ഷ നേതാവിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാവുന്നതാണ് കാഴ്ച.. അടിയന്തിരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ലീഗ് ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും യു.ഡി.എഫ് എന്ന നിലയിൽ ഇതുവരെ ഒരു പ്രവർത്തനവും നടന്നിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നിലയിൽ ലീഗിന് കടുത്ത ആശങ്കയുണ്ട്.

ഗ്രൂപ്പ് തർക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്നാണ് ലീഗ് ജില്ലാ നേതൃത്വം കോൺഗ്രസിനോട് ആവശ്യപെട്ടിരിക്കുന്നത്.

Similar Posts