Kerala
Muslim league mps against Waqf bill
Kerala

കേന്ദ്രം കൊണ്ടുവരുന്നത് വഖഫ് ബോർഡിന്റെ ആത്മാവിനെ തകർക്കുന്ന നിയമം: സമദാനി

Web Desk
|
7 Aug 2024 10:08 AM GMT

പുതിയ വഖഫ് ബിൽ പാസായി വന്നാൽ വഖഫ് സ്വത്തുക്കൾ കയ്യേറ്റക്കാർക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ന്യൂഡൽഹി: വഖഫ് ബോർഡിന്റെ ആത്മാവിനെ തകർക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നതെന്ന് അബ്ദുസ്സമദ് സമദാനി എം.പി. ഒരു ജനവിഭാഗത്തിന്റെ വിശ്വാസ പ്രമാണത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 75 കൊല്ലമായി നിലവിലുള്ള നിയമത്തിന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇപ്പോൾ നടക്കുന്നത് അട്ടിമറി നീക്കമാണെന്നും സമദാനി പറഞ്ഞു.

പുതിയ വഖഫ് ബിൽ പാസായി വന്നാൽ വഖഫ് സ്വത്തുക്കൾ കയ്യേറ്റക്കാർക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഏറ്റവും വലിയ കയ്യേറ്റക്കാർ സർക്കാർ തന്നെയാണ്. വഖഫ് സ്വത്തിന്റെ അന്തഃസത്ത തകർക്കുന്ന ബില്ലാണ് ഇപ്പോൾ കൊണ്ടുവരുന്നത്. ആരൊക്കെ കയ്യേറ്റം നടത്തിയിട്ടുണ്ടോ അതെല്ലാം അംഗീകരിക്കുന്നതാണ് ബിൽ എന്നും അദ്ദേഹം പറഞ്ഞു.

മതപരമായ സ്ഥാപനത്തിൽ വിശ്വാസിയല്ലാത്തവരെ കൂടി ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിൽ രണ്ട് മുസ്‌ലിം ഇതര വിഭാഗക്കാരെ കൂടി നിയമിക്കും. സർക്കാരിന്റെ ജൽപ്പനത്തിന് വഴങ്ങുന്ന ഒരാൾ സി.ഇ.ഒ ആവാനാണ് സാധ്യത. വഖഫ് ബോർഡിനെ ഇല്ലാതാക്കുന്ന നിയമമാണ് വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രയധികം ആരാധനാലയങ്ങളെ ചവിട്ടിയരക്കുന്ന നിയമമില്ലെന്നും ഇ.ടി പറഞ്ഞു.

Similar Posts