Kerala
മലപ്പുറത്ത് ആരാധനാലയങ്ങൾക്ക് നടപ്പിലാക്കിയ അധികനിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകൾ
Kerala

മലപ്പുറത്ത് ആരാധനാലയങ്ങൾക്ക് നടപ്പിലാക്കിയ അധികനിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകൾ

Web Desk
|
23 April 2021 11:26 AM GMT

മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്)

യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ)

സലീം എടക്കര (എസ്.വൈ.എസ്)

കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

അബ്ദു റസാഖ് സഖാഫി

ഹുസൈൻ സഖാഫി (കേരള മുസ് ലിം ജമാഅത്ത് )

എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം)

പി.മുജീബ് റഹ്മാൻ

ശിഹാബ് പൂക്കോട്ടൂർ

എൻ.കെ സദ്റുദ്ദീൻ ( ജമാഅത്തെ ഇസലാമി)

ടി.കെ അശ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ)

അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ

ഡോ. ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ)

സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ ( ജംഇയ്യതുൽ ഉലമാ ഹിന്ദ് )

ഡോ .ഖാസിമുൽ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ)

Similar Posts