Kerala
ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധി; നിയമ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് മുസ്‌ലിം  സംഘടനകള്‍
Kerala

ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ ഹൈക്കോടതി വിധി; നിയമ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് മുസ്‌ലിം സംഘടനകള്‍

Web Desk
|
31 May 2021 1:44 PM GMT

മുസ്‌ലിം സമുദായത്തിനു കിട്ടേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

ന്യൂനപക്ഷ ആനുകൂല്യം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുസ്‌ലിം സംഘടനകള്‍. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുസ്‌ലിം സമുദായം ആശങ്കയിലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി. സമസ്ത ഇ.കെ, എ.പി വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും, മുജാഹിദ് സംഘടനകളും എം.ഇ.എസ് അടക്കമുള്ളവരും ചേര്‍ന്നാണ് കത്തയച്ചത്.

മുസ്‌ലിം സമുദായത്തിനു കിട്ടേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇടപെടണമെന്ന് കത്തില്‍ പറയുന്നു. മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെന്ന പ്രചാരണം ഇല്ലാതാക്കാന്‍ ഓരോ മതവിഭാഗത്തിനും നല്‍കിയ ആനുകൂല്യങ്ങളെക്കുറിച്ച് ധവളപത്രമിറക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ഐ അബ്ദുല്‍ അസീസ്, ടി.പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Related Tags :
Similar Posts