Kerala
NSS Camp
Kerala

എൻ.എസ്.എസ് ക്യാമ്പുകളിലെ ജെൻഡർ ന്യൂട്രൽ ആശയ പ്രചരണത്തിനെതിരെ മുസ്‍ലിം മത സംഘടനകൾ

Web Desk
|
27 Dec 2023 2:03 AM GMT

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ആയി ഒരുക്കിയ എൻ.എസ്.എസ് ക്യാമ്പിലെ പാഠഭാഗങ്ങളാണ് വിവാദമായത്

കോഴിക്കോട്: എൻ.എസ്.എസ് ക്യാമ്പുകളിലെ ജെൻഡർ ന്യൂട്രൽ ആശയ പ്രചരണത്തിനെതിരെ മുസ്‍ലിം മത സംഘടനകൾ. കുട്ടികളെ ഉദാര ലൈംഗിക ആശയങ്ങളിലേക്ക് നയിക്കുന്നതാണ് ക്യാമ്പിൽ പഠിപ്പിക്കുന്നത് എന്നാണ് വിമർശനം. ക്യാമ്പിൽ പഠിപ്പിക്കുന്ന ഈ ഭാഗം പിൻവലിക്കണമെന്ന് വിവിധ മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടു.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ആയി ഒരുക്കിയ എൻ.എസ്.എസ് ക്യാമ്പിലെ പാഠഭാഗങ്ങളാണ് വിവാദമായത്. ക്യാമ്പിലെ അധ്യാപകർക്ക് നൽകിയ ഗൈഡ് മൊഡ്യൂളിൽ സമദർശൻ എന്ന പാഠഭാഗമാണ് വിമർശനം നേരിടുന്നത്. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സ്വവർഗ ലൈംഗികതയെ ജനിതകമായി അവതരിപ്പിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസി കൂടത്തായി പറഞ്ഞു.

കുട്ടികളെ ഉദാര ലൈംഗികതയിലേക്ക് നയിക്കുന്നതാണ് നീക്കുമെന്നും വിദ്യാർഥികളോടുള്ള ചതിയും പൗരസമൂഹത്തോടുള്ള വെല്ലുവിളിയുമാണ് ഈ പാഠഭാഗം എന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റില്‍ വിമർശിച്ചു. കുട്ടികളെ പഠിപ്പിക്കുന്നത് അപകടകരമായ ആശയമാണെന്നും ഈ ഭാഗം പിൻ വലിക്കണം എന്നും വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോക്ടർ സിപി അബ്ദുള്ളാ ബാസിൽ ആവശ്യപ്പെട്ടു . ജനുവരി ഒന്നു വരെയാണ് കഴിഞ്ഞ ദിവസം തുടങ്ങിയ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നാഷണൽ സർവീസ് സ്കീം ഒരാഴ്ചത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.



Similar Posts