ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ലീഗ് പ്രതിഷേധം
|വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ബിവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ചതിന് ശേഷമാണ് ഔട്ട്ലെറ്റിന്റെ ഷട്ടറുകള്‍ താഴ്ത്തിയത്.
വ്യാപാരസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തി മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുണ്ടുപറമ്പ് ബൈപ്പാസിലെ ബെവ്‌കോ വിദേശമദ്യശാലയുടെ ഷട്ടറുകള്‍ പൂട്ടിയാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ബിവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ചതിന് ശേഷമാണ് ഔട്ട്ലെറ്റിന്റെ ഷട്ടറുകള്‍ താഴ്ത്തിയത്.
അതേസമയം കടകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും വ്യാപാരികളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. അനുമതി നല്‍കിയില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വന്നാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
വ്യാപാരികളുടെ വികാരം സര്‍ക്കാരിന് മനസ്സിലാവും. എന്നാല്‍ മറ്റൊരു രീതിയില്‍ പ്രതിഷേധിക്കാനാണ് തീരുമാനമെങ്കില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.