Kerala
Kerala
മുതലപ്പൊഴിയിൽ നിന്ന് പോയ വളളം കടലിൽ കുടുങ്ങി
|11 Aug 2023 3:21 PM GMT
പൂത്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി. പൂത്തുറ സ്വദേശി സലിം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. 28 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉള്ളത്. മറൈൻ എൻഫോഴ്സ്മെന്റിന്റെ റെസ്ക്യൂ ബോട്ട് കടലിലേക്ക് പുറപ്പെട്ടു. 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം കുടുങ്ങി കിടക്കുന്നത്.