മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരു മരണം
|വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണിയാണ് മരിച്ചത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. പുലര്‍ച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു.
കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വളളം മറിഞ്ഞിരുന്നു. കടലിലേക്ക് വീണ മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. തിങ്കളാഴ്ചയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു. രണ്ട് മത്സ്യതൊഴിലാളികൾക്കാണ് പരിക്കേറ്റത്. ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കടലിലേക്ക് തെറിച്ചുവീണു. കടലിൽ വീണ മത്സ്യതൊഴിലാളിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ വള്ളം മറിയുകയും അഞ്ച് മത്സ്യതൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തിരുന്നു.